മലയാളി എൻജിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പാനൂർ വെള്ളങ്ങാട് മൊട്ടേമൽ വീട്ടിൽ ഹരീന്ദ്രന്റെ മകൻ ഹൃദരാഗ് (23) ആണ് മരിച്ചത്. ജാലഹള്ളിയിലെ താമസ സ്ഥലത്താണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പീനിയ രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാനവർഷ വിദ്യാർഥിയാണ്. ഗംഗമ്മനഗുണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി മാതാവ് രാഗിണി.
സഹോദരി: ഹൃദന്യ.
Malayali engineering student found dead at residence